വളയം: (nadapuram.truevisionnews.com)കോൺഗ്രസ് രാഷട്രീയം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് രാജി വെച്ച് വന്ന കുടുംബത്തിന് വളയത്ത് സ്വീകരണം. വളയം ചേലത്തോട്ടെ കാവുള്ളേൻ്റെവിട കുഞ്ഞിരാമനും ഭാര്യ ദേവിയും കുടുംബവുമാണ് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി ചാത്തു ചെങ്കൊടി കൈമാറി ഹാരാർപ്പണം നടത്തി.
എം. കെ ഷാജി അധ്യക്ഷനായി.ലോക്കൽ സെക്രട്ടറി എ കെ രവീന്ദ്രൻ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത, കെ.വിനോദൻ എന്നിവർ സംസാരിച്ചു. കെ.സി സജീവൻ സ്വാഗതം പറഞ്ഞു.
Left Congress Welcome for family who resigned to join CPM in Valayam


































