നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വാണിമേലിൽ തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക് . ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം. പത്രവിതരണം നടത്തുകയായിരുന്ന കക്കാടം വീട്ടിൽ കെ.വി.രാജൻ (59), പുതുക്കുടിയിലെചുഴലിയിൽ കണാരൻ (56),പള്ളി പറമ്പത്ത്മുഹമ്മദ് (21), കൂളിക്കുന്നിലെ വയലിൽരാജൻ, ഇലക്ട്രിസിറ്റിലൈൻ വളയം അഭയഗിരിയിലെ ജിഷോർ കുമാർ, കന്നുകുളത്തെ ഭാസ്കരൻ എന്നിവർക്കാണ് കടിയേറ്റത്. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉമ്മത്തൂരിലും തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ തെരുവുനായ ഓടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്. ആറോളം തെരുനായ്ക്കളാണ് കുട്ടിയുടെ പിന്നാലെ ഓടിയത്. ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, മുടവന്തേരി, ചെക്യാട് ഭാഗങ്ങളില്‍ നേരത്തെയും തെരുവുനായ്ക്കളുടെ ആക്രണം ഉണ്ടായിട്ടുണ്ട്.
Several people injured in a stray dog attack in Nadapuram Vanimel








































