അരൂർ:(nadapuram.truevisionnews.com)സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അരൂർ കെ.കെ.എം.എം.എൽ.പി സ്കൂളിലെ ലൈബ്രറിയിലേക്ക് കല്ലുംപുറത്തെ ഇ.എം.എസ് സ്മാരക പഠനകേന്ദ്രം 50 പുസ്തകങ്ങൾ കൈമാറി. സ്കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 'വാക്കുകളുടെ പൂക്കാലം' എന്ന പദ്ധതിയിലൂടെ എണ്ണൂറോളം പുസ്തകങ്ങൾ ഇതിനോടകം ശേഖരിച്ചു.
ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് ആർ.പി മഹേഷ് അധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സിനി, ടി.പി ശുഭ, ടി.പി സൂപ്പി, ജാസിർ, എ.പി മുസ്തഫ ഹുദവി, ഷൈജു ഒറവുങ്കൽ, സി.പി ഷിജു, എം.കെ അനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
A time of blossoming words; EMS Memorial Learning Center hands over books to Aroor School