വാണിമേൽ: (nadapuram.truevisionnews.com) ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണച്ചന്ത സംഘടിപ്പിക്കുന്നു. നാളെ മുതൽ സെപ്റ്റംബർ നാല് വരെ പഞ്ചായത്ത് പരിസരത്താണ് ചന്ത നടക്കുന്നത്. നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യും.
രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഓണച്ചന്തയുടെ പ്രവർത്തനസമയം. കർഷകരിൽനിന്ന് നാടൻ പച്ചക്കറികൾ പൊതുവിപണിയേക്കാൾ 10% അധികം വിലയിൽ സംഭരിക്കുകയും, പൊതുജനങ്ങൾക്ക് 30% വിലക്കുറവിൽ വിൽക്കുകയും ചെയ്യും എന്നതാണ് ഈ ചന്തയുടെ പ്രധാന പ്രത്യേകത. പച്ചക്കറികൾക്ക് പുറമെ, വിവിധതരം മൂല്യവർധിത ഉത്പന്നങ്ങളും ചന്തയിൽ ലഭ്യമാണ്
Onam market to be organized in Vanimel till September 4