നാദാപുരം : ( nadapuram.truevisionnews.com ) ഗ്രാമപഞ്ചായത്തിലെ വോട്ട് ചോരി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ട് നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ്.
നാദാപുരത്തെ രാഷ്ട്രീയ അന്തരീക്ഷം കലുഷിതമാക്കാനുള്ള ഇടതുപക്ഷത്തിന്റെ കുതന്ത്രങ്ങളെയും ഉദ്യോഗസ്ഥരെ വരുതിയിലാക്കി പൗരന്മാർക്ക് വോട്ടില്ലാതാക്കാനുള്ള നീക്കങ്ങളെയും ജനാധിപത്യരീതിയിലും നിയമപരമായും നേരിടാൻ തന്നെയാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി യു.ഡി.എഫ് ചെയർമാൻ വലിയാണ്ടി ഹമീദ് കൺവീനർ അഡ്വ. കെ എം രഘുനാഥ് സി കെ നാസർ എന്നിവരാണ് നേതാക്കളെ കണ്ടത്.



പുതുതായി വോട്ട് ചേർക്കുന്നതിന് അപേക്ഷ നൽകി ഹിയറിങ് ഹാജരായ 164 പേരുടെയും ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം യാതൊരു കാരണവുമില്ലാതെ 47 പേരുടെയും വോട്ടുകളാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒഴിവാക്കിയത്.വോട്ട് ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് 47 പേരും ഹിയറിംഗിന് ഹാജരായി നാദാപുരം ഗ്രാമപഞ്ചായത്തിൽ താമസക്കാരാണെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിച്ചിരുന്നു.
Votes stolen Nadapuram Panchayat President meets opposition leader