മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച

മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച
Dec 31, 2025 08:21 PM | By Kezia Baby

നാദാപുരം: (https://nadapuram.truevisionnews.com/)മാന്യനായി ജീവിക്കാനുള്ള പൗരൻ മൗലികാവകാശങ്ങൾക്ക് വിലങ്ങുകൾ തീർക്കുകയും, മനുഷ്യത്വം വികലമാക്കപ്പെട്ട്. മാനവികതയ്ക്ക് പോറലേൽക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ സമസ്‌ത സെഞ്ചിനറിയുടെ ഭാഗമായി കേരള മുസ്‌ലിം നടക്കുന്നത്.

ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ കോർത്തിണക്കാൻ മനുഷ്യമനസ്സുകളെ സന്ദേശവുമായി ഒന്നാം കേരള യാത്രയും, യാത്ര എന്ന മാനവികതയെ ഉണർത്തുന്നു എന്ന പ്രമേയവുമായി രണ്ടാം കേരള യാത്രയും നടത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്ല‌ിയാരാണ് ജനുവരി ഒന്നിന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന മൂന്നാം കേരള യാത്രയുടെ നായകൻ.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, സമസ്‌ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപ നായകന്മാരായിട്ടുള്ള യാത്ര 13 പ്രധാന കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം

ജനുവരി 16 ന് തിരുവനന്തപുരത്താണ് കേരളത്തിലെ സമാപിക്കുന്നത്. ആധികാരിക മുസ്‌ലിം പണ്‌ഡിത സഭയായ സമസ്‌ത കേരള സുന്നി ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനകൾ ആയ കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം (എസ് വൈ എസ്), സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ് എസ് എഫ്) തുടങ്ങിയ സംഘടന സാരഥികളും പ്രസ്‌ഥാന നേതാക്കളും ഒന്നിച്ച് ചേർന്ന് നടത്തുന്ന കേരളയാത്ര ജനുവരി മൂന്നിനാണ് കോഴിക്കോട് നോർത്തിലെ നാദാപുരത്ത് എത്തിച്ചേരുന്നത്.


സ്വീകരണ സമ്മേളനത്തിന് വിപുലമായ നാദാപുരത്ത് പൂർത്തിയായിട്ടുള്ളത്. ആതിഥേയ സോണ നടുവണ്ണൂർ, പേരാമ്പ്ര, കുറ്റ്യാടി, യാത്രയുടെ ഒരുക്കങ്ങളാണ് യ സോണിന് പുറമെ വടകര. കൊയിലാണ്ടി മേഖലകളിലെ സുന്നി പ്രസ്‌ഥാന കുടുംബവും, പൗരാവലിയും, ജനപ്രതിനിധികളും സംഗമിക്കുന്ന അതിവിപുലമായ സ്വീകരണ സമ്മേളനം ആണ് ജനുവരി മൂന്നിന് ശനിയാഴ്‌ച വൈകുന്നേരം 3

മണി നഗറിൽ ശാലിയാത്തി മുതൽ കല്ലാച്ചിയിലെ നടക്കുന്ന


മസ്‌തയുടെ രൂപവൽക്കരണത്തിലും വളർച്ചയിലും പ്രധാന പങ്കു വഹിച്ച അഹമ്മദ് കോയ ശാലിയാത്തിയുടെ നാമകരണം പേരിലാണ് വിശാലമായ സമ്മേളന നഗരി ചെയ്യപ്പെട്ടത്. ശനിയാഴാവിലെ കണ്ണൂർ ജില്ലയിൽ നിന്നെത്തുന്ന കേരളയാത്ര സംഘത്തെ പെരിങ്ങത്തുരിൽ കേരള മുസ്‌ലിം ജമാഅത്തിന്റെയും എസ് വൈ എസിൻ്റേയും, എസ് എസ് എഫി ന്റെയും ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിക്കും.

തുടർന്ന് 10.30 ന് നാദാപുരത്തെ ചാലപ്പുറം ദാറുൽ ഹുദാ ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുമായും, 12.30 ന് മീഡിയ പ്രവർത്തകരുമായും നേതാക്കൾ സംവദിക്കും. വൈകുന്നേരം 3 മണിക്കു കോഴിക്കോട് നോർത്തിലെ പ്രത്യേകം തിരഞ്ഞെടുത്ത 313 സെന്ററിനറി ഗാർഡ് അംഗങ്ങളുടെ ഫ്ളാഗ് മാർച്ചിൻ്റെയും, ജില്ലാ നേതാക്കളുടേയും അകമ്പടിയോടെ യാത്ര സംഘം വേദിയിലെത്തും.

തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ യാത്ര നായകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ശാഫി പറമ്പിൽ എംപി, ഇ കെ വിജയൻ എം എൽ എ, ടി.പി രാമകൃഷ്ണൻ എം എൽ എ, കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ എന്നിവർ സംബന്ധിക്കും.

സുന്നി സംഘടനകൾ നടത്തുന്ന ദാറുൽ ഖൈർ ഭവനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെ പ്രഖ്യാപനം വേദിയിൽ നടക്കും. മൂന്നാം കേരള യാത്രയെ ആവേശത്തിലാണ് സ്വീകരിക്കാനുള്ള കോഴിക്കോട് നോർത്തിലെ നേതാക്കളും പ്രവർത്തകരും.

പത്രസമ്മേളനത്തിൽ ഹുസൈൻ കുന്നത്ത്, ഇബ്രാഹിം സഖാഫി കുമ്മാേളി, അബ്ദുല്ല കായക്കൊടി, സലാം സഖാഫി കുറ്റ്യാടി, ഒ.പി.മൊയ്തു ഫൈസി. മുനീർ സഖാഫി ഓർക്കാട്ടേരി എന്നിവർ പങ്കെടുത്തു.


Kerala Yatra with Humans: Reception in Nadapuram on Saturday

Next TV

Related Stories
കെ പി ചായ് ഗോൾഡൻ ബീറ്റ്സ്  നാളെ നാദാപുരത്ത്

Dec 31, 2025 07:24 PM

കെ പി ചായ് ഗോൾഡൻ ബീറ്റ്സ് നാളെ നാദാപുരത്ത്

കെ പി ചായ് ഗോൾഡൻ ബീറ്റ്സ് നാളെ...

Read More >>
Top Stories










News Roundup