നാദാപുരം: [nadapuram.truevisionnews.com] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന് ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ജനുവരി 6 ന് രാവിലെ 10 മണിക്ക് കല്ലാച്ചി പോസ്റ്റാഫീസിനു മുന്നിൽ ധർണ്ണ നടത്താൻ മണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ധർണ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കൾ സംസാരിക്കും. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.കെ മൊയ്തു ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം നാണു, എം.പി വിജയൻ മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ ,എം ബാൽ രാജ്, കെ.രജീഷ്, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാല പറമ്പത്ത് ,പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മാരായ ഗംഗാധരൻ പാച്ചാക്കര, കെ.സി കൃഷ്ണൻ , ടി.രാമകൃഷ്ണൻ,വാർഡ് മെമ്പർ ടി.പ്രകാശൻ , ടി.കെ ബാലൻ, ടി. ചന്ദ്രൻ , പി.സഞ്ജയ് ബാവ എന്നിവർ പ്രസംഗിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ടി.പ്രകാശനെ മണ്ഡലം കമ്മററി അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് വത്സരാജ് ഹാരാർപ്പണം നടത്തി.
Don't sabotage the employment guarantee scheme.









































