നാദാപുരം: [nadapuram.truevisionnews.com] വടകര താലൂക്കിലെ 2024 -25 വർഷത്തെ മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്കാരം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. നിക്ഷേപ വർദ്ധനവ്, വായ്‌പാ വിതരണം, കുടിശ്ശിക പിരിച്ചെടുക്കൽ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് വടകര സർക്കിൾ സഹകരണ യൂണിയൻ പുരസ്‌കാരം പ്രഖ്യാപിച്ചത്.
മന്ദരത്തൂർ സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അന്തരാഷ്ട്ര സഹകര വരാഘോഷ വേദിയിൽ വെച്ചാണ് പുരസ്‌കാരം വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദിനേശൻ പുരസ്‌കാരം വിതരണം നടത്തി.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി ഷിജു, അസിസ്റ്റന്റ്റ് ഡയറക്‌ടർ കെ വി ഷാജി എന്നിവർ സംസാരിച്ചു. ചെക്യാട് ബാങ്കിന് വേണ്ടി പ്രസിഡന്റ് പി സുരേന്ദ്രൻ, സെക്രട്ടറി കെ ഷാനിഷ് കുമാർ, ഡയറക്‌ടർ പി കെ അനിൽ, കെ പി രാജീവൻ, ടി ദിഗേഷ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.
Best Cooperative Bank Chekyad Service Cooperative










































