നാദാപുരം: [nadapuram.truevisionnews.com] ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാൻ സ്വന്തക്കാർക്ക് വേണ്ടി ആശുപത്രിയിലെ ചില ജീവനക്കാർ ഒത്തുകളിച്ചെന്ന് ആരോപണം. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ വാഹനം ലേലം ചെയ്ത് വിറ്റത് വിവാദമാകുന്നു.
15 വർഷം ഈ വരുന്ന മാസം പൂർത്തിയാകുന്ന ടാറ്റ കമ്പനിയുടെ വാഹനമാണ് 84000 രൂപയ്ക്ക് സ്വകാര്യ വ്യക്തിക്ക് കൈമാറാൻ ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനിടയിൽ ആരും അറിയാതെ ആശുപത്രിയിലെ പാലിയേറ്റീവ് വാഹനത്തിൻ്റെ ഡ്രൈവറുടെ ഒറ്റ ചങ്ങാതിക്ക് വാഹനം വിറ്റതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ മേഖല ഭാരവാഹികൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
ലേലത്തിന് എടുക്കുന്ന സ്വകാര്യ വ്യക്തി വാഹനത്തിൻ്റെ ഫിറ്റ്നസ് നേടിയ ശേഷം അഞ്ച് വർഷം ആശുപത്രിക്ക് തന്നെ വാടകയ്ക്ക് നൽകണം. ഡ്രൈവറെയും ഇന്ദനവും നൽകി ആശുപത്രി ചിലവിൽ വാഹനം ഓടിക്കുമ്പോൾ ലേലത്തിൽ എടുക്കുന്ന സ്വകാര്യ വ്യക്തിക്ക് പ്രതിമാസം 16000 രൂപയോളം വാടകയും നൽകും.
പത്രങ്ങളിൽ പരസ്യം നൽകിയതായും സർക്കാർ വ്യവസ്ഥ പാലില്ലാണ് ലേലം നടത്തിയതെന്നും എന്നാൽ ഇതിന് അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു.

എന്നാൽ ആശുപത്രി മാനേജ്മെൻ്റ്റ് കമ്മറ്റി അറിയാതെയാണ് വാഹനം ലേലത്തിൽ വിറ്റതെന്ന് അംഗങ്ങൾ പറയുന്നു.
Vehicle auction at Nadapuram Govt. Taluk Hospital sparks controversy










































