പുറമേരി: (nadapuram.truevisionnews.com) അഴിമതി സ്ഥാപനവൽക്കിരിച്ച സർക്കാരാണ് ഒമ്പത് വർഷമായി കേരളം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്രയും അഴിമതി ഭരണം നടത്തി ഒരു സർക്കാർ കേരളം ഭരിച്ചിട്ടില്ല. യു.ഡി.എഫ് വോട്ടേഴ്‌സ് മീറ്റിന്റെ കോഴിക്കോട് ദില്ലാ തല ഉദ്ഘാടനം അരൂർ പെരുമുണ്ടച്ചേരി മാണിക്കോത്ത് മുക്കിൽ നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പാർട്ടിയിൽ താഴെ തട്ട് മുതൽ സംസ്ഥാന തലം വരെ അഴിമതിയാണ്. ഒരു പുത്തൻ ധനിക വർഗ്ഗത്തിന്റെ സെൽ ഭരണമാണ് കേരളത്തെ നിയന്ത്രിക്കുന്നത്. അവരാണ് പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ എല്ലാ കാര്യവും നിയന്ത്രിക്കുന്നത്. യഥാർത്ഥ സി.പി.എമ്മുകാർക്ക് പോലും ഭരണം മടുത്തതായി മുല്ലപ്പള്ളി പറഞ്ഞു.
ഇനി തിരിച്ചു വരാത്ത വിധം സി.പി.എം അധപതിച്ചരിക്കുകയാണ്. അധികാരത്തിന്റെമധുരം നുണഞ്ഞ് മതിവരാത്തവർ അധികാരം വീണ്ടും കൈപിടിയിലൊതുക്കോൻ എല്ലാ അടവും പ്രയോഗിക്കും ഇനി ഒരു കൈതെറ്റ് വരാതിരിക്കാൻ നിതാന്ത ജാഗ്രതപാലിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തി സാമൂഹ്യ നീതി ഉറപ്പ് വരുത്താൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവനർ രംഗത്ത് വരണമെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ കെ. ബാല നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഹമദ് പുന്നക്കൽ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സിക്രട്ടി ടി.ടി. ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി, സൂപ്പി നരിക്കാട്ടേരി, കെ.ടി. അബ്ദുറഹിമാൻ, വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, കളത്തിൽ ബാബു ,ശ്രീജേഷ് ഊരത്ത്, കെ. മുഹമ്മദ് സാലി, പി. അജിത്ത്, ടി. കുഞ്ഞിക്കണ്ണൻ,സി.എം. അഹമദ് മൗലവി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, എം.എ. ഗഫൂർ, മുഹമ്മദ് പുറമേരി, ശംസു മഠത്തിൽ, ചിറയിൽ മൂസ ഹാജി, കെ.എം. സമീർ മാസ്റ്റർ,സന്ദീപ്, കണ്ടോത്ത് ശശി, കോട്കണ്ടി പ്രതീഷ്, സി.കെ. ചന്ദ്രൻ, സി.കെ. മനോജൻ , ശാരീഷ് കുമാർ, വിശ്വംഭരൻ, അമ്റോളി രവി, കണ്ണോത്ത് ദാമോദരൻ, പി.ശ്രീലത, എൻ.കെ. അലിമത്ത്, പി.അജയൻ, കെ.ടി.കെ. രജീഷ്, റീത്ത കണ്ടോത്ത്, ജലീൽ മാസ്റ്റർ, പാങ്ങോട്ടൂർ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
The new rich class controls the CPM and the government Mullappally Ramachandran