നാദാപുരം: (https://nadapuram.truevisionnews.com/) ലോകത്തിന് മാതൃകയായ കേരളത്തിൻ്റെ വികസന തുടർച്ചയ്ക്ക്, ദുരന്ത മുഖങ്ങളിൽ പകച്ച് പോയ ജനതയെ കരുതലോടെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിൻ്റെ തുടർഭരണത്തിനായി കേരളത്തിലെ ജനത ഒന്നാകെ സജ്ജമാവുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനവും ക്ഷേമവും എത്തിക്കാൻ ഇടതു പക്ഷ ഭരണത്തിന് കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ നാദാപുരം നിയോജക മണ്ഡലം കൺവെൻഷൻ നാദാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ്,സംസ്ഥാന എക്സി: അംഗം അഡ്വ: പി വസന്തം, സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി,ശ്രീജിത്ത് മുടപ്പിലായി, കെ കെ മോഹൻദാസ് പ്രസംഗിച്ചു.
'Left victory is essential for continued development that is a model for the world' - BinoyViswam










































