ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) മാനസഗ്രാമമായ കച്ചേരിയിലെ വീട് നവീകരണവുമായി ബന്ധപ്പെട്ട് ഇരിങ്ങണ്ണൂർ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് നടത്തുന്ന അച്ചാർ ചാലഞ്ചിൻ്റെ വിപണനോദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ പ്രേംനാഥ് വടകര നിർവഹിച്ചു.
പി ടി എ പ്രസിഡൻ്റ് ശ്രീജിത്ത് സി പി അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ സിന്ധു ജയരാജൻ,എച്ച് എം എം.എൻ രമേഷ് ബാബു, എം പി ടി എ പ്രസിഡന്റ് ഗ്രീഷ്മ രാജീവ്, ഹൈസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എം. സുകുമാരൻ, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി എൻ.കെ രാജീവൻ, സീനിയർ അസിസ്റ്റൻ്റ് ഷംസുദ്ധീൻ, കലോത്സവ കൺവീനർമാരായ ഇ.അബ്ദുൽ ലത്തീഫ് ശ്രുതി എ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.കെ ശ്രുതി, എൻ എസ് എസ് വളണ്ടിയർമാരായ വിഷ്ണു എൻ, റിഫാന റഫീഖ്, നന്ദകിഷോർ, ജിതിൻ കൃഷ്ണ എന്നിവർ പങ്കെടുത്തു.
NSS students in Iringanur take up pickle challenge for home renovation









































