കുട്ടിക്കളി കാര്യമായി; വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരത്തെ അഗ്നിരക്ഷാസേന

കുട്ടിക്കളി കാര്യമായി; വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ തലയിൽ പാത്രം കുടുങ്ങി; രണ്ടുവയസുകാരന് രക്ഷകരായി നാദാപുരത്തെ അഗ്നിരക്ഷാസേന
Sep 22, 2025 10:31 AM | By Athira V

നാദാപുരം : (nadapuram.truevisionnews.com) തുണേരിയിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാസേന പ്രവർത്തകർ. തൂണേരി സ്വദേശി കളത്തറ അനസ് ഹസ്സൻ്റെ മകൻ ആമീൻ ശഅലാൻ്റെ (2) തലയിലാണ് പാത്രം കുടുങ്ങിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ അലൂമിനിയം പാത്രം തലയിൽ കുടുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ വീട്ടുകാർ പത്രം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയെ വിവരമാറിയിക്കുകയും പ്രവർത്തകർ എത്തി ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടർ, മെറ്റൽ കട്ടർ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യാതൊരു പരിക്കുമില്ലാതെ തലയിൽ നിന്ന് പാത്രം മുറിച്ചു മാറ്റുകയുമായിരുന്നു.

തലയിലകപ്പെട്ട പാത്രം കട്ടിയെറിയതിനാലും പേടിച്ചു പോയ ആമിനിന്റെ കരച്ചിലും രക്ഷപ്രവർത്തനത്തിന് അല്‌പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കുട്ടിക്ക് യാതൊരു പരിക്കും സംഭവിക്കാതെ പത്രം മാറ്റാൻ സാധിച്ചു. സേനാംഗങ്ങൾ ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടർ, മെറ്റൽ കട്ടർ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യാതൊരു പരിക്കുമില്ലാതെ തലയിൽ നിന്ന് പാത്രം മുറിച്ചു മാറ്റി.

സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ മുഹമ്മദ്‌ സാനിജിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശിഖിലേഷ്. കെ, അജേഷ്.ഡി, അശ്വിൻ മലയിൽ, ശ്യാംജിത്ത് കുമാർ, ജിഷ്ണു ആർ വിനീത്. എസ്,സുനിൽകുമാർ സ്മിതേഷ്. കെ എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം

Two-year-old boy gets Bowl in stuck in his head while playing at home Nadapuram fire brigade rescues him

Next TV

Related Stories
' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' -  ബിനോയ് വിശ്വം

Feb 22, 2026 10:30 PM

' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' - ബിനോയ് വിശ്വം

' ലോകത്തിന് മാതൃകയായ വികസന തുടർച്ചയ്ക്ക് ഇടതുപക്ഷ വിജയം അനിവാര്യം' - ബിനോയ്...

Read More >>
കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

Feb 22, 2026 11:25 AM

കാരുണ്യത്തിന്റെ തണൽ; ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ വിതരണം ചെയ്തു

ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ റമസാൻ കിറ്റുകൾ...

Read More >>
Top Stories










News Roundup