വിലങ്ങാട്: (nadapuram.truevisionnews.com) മലയോര ഹൈവേയുടെ ഭാഗമായ മുടിക്കൽ പാലം മുതൽ വിലങ്ങാട് പാരിഷ് ഹാൾ വരെയുള്ള റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. 32 കോടി രൂപ ചെലവ് വരുന്ന ഈ നിർമാണം ഊരാളുങ്കൽ സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്.
നേരത്തെ പുല്ലൂരാ വരെയായിരുന്നു റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, മഞ്ഞൾ ചീളിയിലുണ്ടായ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ ഇവിടെ പുതിയ പാലം നിർമിക്കേണ്ടിവരും.
ഇതോടു കുടിയാണ് വിലങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് വരെ റോഡിന്റെ നിർമാണം നടത്താൻ തീരുമാനമെടുത്തത്. പൊതുമരാമ ത്ത് കെആർബിയുടെ മേൽനോട്ടത്തിലാണ് മലയോര ഹൈവേ നിർമാണം നടക്കുന്നത്. വീതി കുറഞ്ഞ ഇടങ്ങളിൽ 10 മീറ്റർ വീതി കുട്ടുന്ന പ്രവ്യത്തിയാണ് ആരംഭിച്ചിരിക്കുന്നത്
For a new road; Vilangad road construction has begun, Uralungal has taken over the work worth Rs 32 crore









































