നാദാപുരം: (nadapuram.truevisionnews.com) പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നടത്തിവരുന്ന സേവാപാക്ഷികത്തിൻ്റെ ഭാഗമായി ഒബിസി മോർച്ച നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ ശുചീകരണം നടത്തി. ബിജെപി സംസ്ഥാന സമിതയംഗം എംപി രാജൻ ഉദ്ഘാടനം ചെയ്തു.
ഒബിസി മോർച്ച ജില്ലാ പ്രസിഡൻ്റ് കെകെ രഞ്ജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സതീശൻ മോയച്ചേരി, അഭിൻ അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബിജെപി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ചന്ദ്രൻ മത്തത്, ബിജെപി കല്ലാച്ചി ഏരിയ പ്രസിഡൻ്റ് സുരേഷ് ആയടത്തിൽ, ഒബിസി മോർച്ച ജില്ലാ ഭാരവാഹികളായ വിപി ചന്ദ്രൻ, ലിബേഷ് നാദാപുരം, ലോഹിതാക്ഷൻ താലായി തുടങ്ങിയവർ നേതൃത്വം നൽകി.
OBC Morcha conducted a cleanliness drive at Nadapuram Hospital









































