വളയം: [nadapuram.truevisionnews.com] കുറുവന്തേരി കല്ലമ്മലില്‍ യുവാവിനെ വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. കുറുവന്തേരി കല്ലമ്മലിലെ പുതിയെടുത്തു ചാലില്‍ ദേവദര്‍ശ്(19)നാണ് മര്‍ദ്ദനമേറ്റത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദേവദര്‍ശ് സുഹൃത്തിനെ കാത്ത് റോഡരികില്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിനിടെ വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ചെന്ന് പറഞ്ഞ് പ്രദേശവാസിയായ യുവാവ് മര്‍ദിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരാളേയും കൂട്ടി ദേവദര്‍ശിന്റെ വീട്ടിലെത്തി വീണ്ടും മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച അമ്മ ബിജിനയ്ക്കും പരിക്കേറ്റു. ഇരുവരേയും നാദാപുരം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളയം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
Controversy over bike lights








































