വളയം: [nadapuram.truevisionnews.com] ജന്മിത്വ വിരുദ്ധ പോരാട്ടത്തിനിടെ രക്തസാക്ഷിയായ ആലക്കൽ കുഞ്ഞിക്കണ്ണന്റെ52-ാം രക്തസാക്ഷിത്വ വാർഷികദിനം 2026 മാർച്ച് ഒന്നിന് സിപിഐ(എം) ആചരിക്കും. രക്തസാക്ഷി ദിനാചരണത്തിന്റെ വിജയത്തിനായി സി.പി.ഐ(എം) നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
വളയത്ത് നടന്ന രൂപീകരണ യോഗം സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. എ.കെ. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്: എ.കെ.രവീന്ദ്രൻ, സെക്രട്ടറി: കെ.എൻ. ദാമോദരൻ, ട്രഷറർ: എം. ദിവാകരൻ എന്നിവരാണ് ഭാരവാഹികൾ.
യോഗത്തിൽ കെ.പി. പ്രദീഷ്, എം. ദിവാകരൻ, എൻ.പി. കണ്ണൻ എന്നിവർ സംസാരിച്ചു. കെ.എൻ. ദാമോദരൻ സ്വാഗതപ്രസംഗം നടത്തി.
Alakkal Kunjikannan Martyr's Day Celebration








































