പുറമേരി : നാടിന് ശുചിത്വ മുഖം പകരുന്ന അവർ സ്വപ്ന ചിറകിലേറി ആകാശത്തിൽ പറന്നു. പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിമാനയാത്ര സംഘടിപ്പിച്ചുത്. കണ്ണൂർ എയർപോർട്ടിൽ നിന്നും കൊച്ചിയിലേക്കാണ് വിനോദയാത്ര.
33 ഹരിതകർമ സേനാഗങ്ങൾക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി, വൈസ് പ്രസിഡന്റ് ടി പി സീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജിഷ, ബീന കല്ലിൽ, എം എം ഗീത, ബാബു തുടങ്ങിയവർ പങ്കെടുത്തു.
PURAMERI Grama Panchayat arranges air travel for Haritha Karma Sena members













































