ജി സി ഐ സംസ്ഥാന കലാ-കായിക മേള വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു

ജി സി ഐ സംസ്ഥാന കലാ-കായിക മേള  വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു
Oct 13, 2025 11:01 PM | By Athira V

നാദാപുരം: ( nadapuram.truevisionnews.com) സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനതല കലാ കായികോത്സവം 2026 ജനുവരി 10 11 തീയതികളിൽ വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 'കേളീരവം' എന്നപേരിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.

വളയം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സിവിഎം നജ്മ, വാർഡ് മെമ്പർ വി പി ശശിധരൻ മാസ്റ്റർ, സാങ്കേതിക വിദ്യാഭ്യാസ മേഖല ജോ. ഡയറക്ടർ പി ടി അഹമ്മദ് സൈദ്, കല്ലാച്ചി ജിസിഐ പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ്, വളയം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ മനോജ് കുമാർ, ഹെഡ്മാസ്റ്റർ ടി മഹേഷ്, പിടിഎ പ്രസിഡണ്ട് പി പി സജിലേഷ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ജി സി ഐ സൂപ്രണ്ട്ഒ പി മുഹമ്മദ് സിറാജുദ്ദീൻ പരിപാടികൾ വിശദീകരിച്ചു.

കല്ലാച്ചി ജി.സി.ഐ സൂപ്രണ്ട് രോഷിതപി സ്വാഗതവും അസിസ്റ്റന്റ് ഇൻസ്ട്രക്ടർ  പി എം സുരേഷ് ബാബു നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: ഇ കെ വിജയൻ എംഎൽഎ (ചെയർമാൻ), കല്ലാച്ചി ജി സി ഐ സൂപ്രണ്ട് രോഷിത പി ( ജനറൽ കൺവീനർ), കൊയിലാണ്ടി ജി സി ഐ സൂപ്രണ്ട് ( മുഹമ്മദ് സിറാജുദ്ദീൻ ഒ പി ( കൺവീനർ ), കല്ലാച്ചി ജി സി ഐ പിടിഎ പ്രസിഡണ്ട്  എം കെ അഷ്റഫ് ( ട്രഷറർ ), കെ സുരേന്ദ്രൻ മാസ്റ്റർ (കോഡിനേറ്റർ), പി എം സുരേഷ് ബാബു ( അസി. കോഡിനേറ്റർ).

GCI State Arts and Sports Festival: Welcome group formed.

Next TV

Related Stories
നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

Feb 21, 2026 07:51 PM

നാദാപുരം കുമ്മംകോട് വയലിൽ വൻ തീപിടുത്തം

നാദാപുരം കുമ്മംകോട് വയലിൽ വൻ...

Read More >>
ഇരിങ്ങണ്ണൂരിൽ പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ഹൃദ്യമായ അനുമോദനം

Feb 21, 2026 12:26 PM

ഇരിങ്ങണ്ണൂരിൽ പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ഹൃദ്യമായ അനുമോദനം

പുരസ്കാര ജേതാക്കൾക്കും റാങ്ക് ജേതാക്കൾക്കും ...

Read More >>
മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

Feb 21, 2026 11:41 AM

മോഷണത്തിന് അറുതിയില്ല; എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി സ്ഥാപിച്ചു

എടച്ചേരിയിൽ മോഷ്ടാക്കളെ പിടികൂടാൻ വ്യാപാരികൾ സിസിടിവി...

Read More >>
Top Stories