ഹൊസൂരിൽ ബൈക്കപകടം; എടച്ചേരി സ്വദേശിയുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

ഹൊസൂരിൽ ബൈക്കപകടം; എടച്ചേരി സ്വദേശിയുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
Oct 14, 2025 01:44 PM | By Anusree vc

നാദാപുരം: ( nadapuram.truevisionnews.com)    കർണാടക - തമിഴ്‌നാട് അതിർത്തിയിലെ ഹൊസൂരിൽ ബൈക്കപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. എടച്ചേരി സ്വദേശി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര ദമ്പതികളുടെ മകൻ ജി സ്വായൂജ് (28), കോഴിക്കോട് മാറാട് കാഞ്ചി നിലയത്തിൽ മഹേഷ് കുമാർ-രാജലക്ഷ്മി ദമ്പതികളുടെ മകൻ വിജയരാജ് (28) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്‌ച പുലർച്ചെ 3 മണിയോടെ ഹൊസൂർ സിപ്കോട്ട് വ്യവസായ മേഖലയിലെ നിർമ്മാണത്തിലുള്ള പുതിയ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം. യാത്രക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. സായൂജ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വിജയരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഹൊസൂർ ഗവണ്മെൻ്റ് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

ഹൊസൂരിലെ സ്വകാര്യ കമ്പനിയിൽ കരാർ ജീവനക്കാരായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ഹൊസൂർ ഗവണ്മെൻ്റ് ഹോസ്‌പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഹൊസൂർ കൈരളി സമാജം പ്രവർത്തകർ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്‌തു. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

Content Highlight: Bike accident in Hosur; Two people including a native of Edacherry die tragically

Next TV

Related Stories
ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

Jun 23, 2026 12:49 PM

ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ...

Read More >>
ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Jun 23, 2026 11:34 AM

ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നാദാപുരം ബസ് സ്റ്റാൻഡ്, ഡിവൈഎഫ്ഐ പ്രതിഷേധം ,ഇ-ടോയ്‌ലറ്റ്, വെയ്റ്റിങ് ഷെഡ്...

Read More >>
Top Stories










News Roundup