#Latest News #Suresh Treatment #Nadapuram
നാദാപുരം: കരൾ രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഇയ്യങ്കോട് പൂന്തോട്ടത്തിൽ സുരേഷിന്റെ ചികിത്സക്കായി നാടോരുമിക്കുന്നു. സർവ്വകക്ഷി ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 50 ലക്ഷം രൂപ സ്വരൂപിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിച്ചു. ഇയ്യങ്കോട് കാപ്പാരോട്ടു മുക്കിൽ ചേർന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സഫീറ അധ്യക്ഷയായി.
പഞ്ചായത്ത് അംഗങ്ങളായ ,ജുമൈല മഹ്‌റൂഫ് ,സി വി ഇബ്രാഹിം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഈ കണാരൻ,അബു ഹാജി കണ്ണാടിൻ്റെവിട,കോടികണ്ടി മൊയ്തു, കുയ്യടുത്തിൽ ബാലൻ ,സി എച്ച് റസാഖ്, ഇസഹാക്ക് കോയമ്പ്രത്ത്, ടി അബീഷ്, എം പി ബീന എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ രക്ഷാധികാരിയായി. ജുമൈല മഹറൂഫ് (ചെയർപേഴ്സൺ ) ടി കണാരൻ (കൺവീനർ) ടി അഭീഷ് ( ട്രഷറർ ) ജനകീയ കമ്മിറ്റി രൂപീകരിച്ചു.
Content Highlight: The NADAPURAM joins hands for Suresh's treatment














































