#Latest News #Edachery #Poovachal Khader Memorial Award
എടച്ചേരി: (nadapuram.truevisionnews.com) അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ, കലാ-അധ്യാപന പ്രവർത്തന മികവിനുള്ള നവരത്ന പുരസ്കാരത്തിന് നിമേഷ് കക്കട്ടിൽ അർഹനായി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വെച്ച് രമ്യ ഹരിദാസ് പുരസ്കാരം സമ്മാനിച്ചു. എടച്ചേരി നരിക്കുന്നു യു.പി സ്‌കൂളിലെ അധ്യാപകനായ നിമേഷ്, കഴിഞ്ഞ 19 വർഷമായി തനതായ അധ്യാപന ശൈലിയിലൂടെയും പുത്തൻ പരീക്ഷണങ്ങളിലൂടെയും ഈ രംഗത്ത് ശ്രദ്ധേയനാണ്.
ചോമ്പാല സബ്‌ജില്ലാ സാമൂഹ്യശാസ്ത്ര സെക്രട്ടറി, ജില്ലാ സാമൂഹ്യശാസ്ത്ര എക്സിക്യൂട്ടീവ് അംഗം, ജില്ലാ പള്ളിക്കൂടം കോഡിനേറ്റർ, റിസോഴ്‌സ് പേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
അധ്യാപനത്തിന് പുറമെ മിമിക്രി കലാകാരനും സംവിധായകനും കൂടിയാണ് അദ്ദേഹം. കക്കട്ടിൽ സ്വദേശിയാണ്.
Content Highlight: Poovachal Khader Memorial Award, Nimesh Kakattil





































.jpeg)







