#Latest News #Edacheri #Disaster Management Training Clas
എടച്ചേരി: (nadapuram.truevisionnews.com) അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ നേരിടാനും പ്രതിരോധിക്കാനും പൊതുജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അശ്വനി അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന പരിശീലന സെഷനുകൾക്ക് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ മുഹമ്മദ് സാനിജ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
ദുരന്തഘട്ടങ്ങളിൽ സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകളും രക്ഷാപ്രവർത്തന രീതികളും അവർ ക്ലാസിൽ വിശദീകരിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. രഞ്ജിത്ത് കുമാർ, ടി. പ്രകാശൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ്, വിമിഷ എന്നിവർ സംസാരിച്ചു.
അടിയന്തര സാഹചര്യങ്ങളെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ ഇത്തരം പരിശീലനങ്ങൾ ഏറെ സഹായകരമാണെന്ന് യോഗം വിലയിരുത്തി.
Content Highlight: Fire Force, Disaster Management Training Clas














































