ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ

ജനങ്ങൾ ഭീതിയിൽ; എടച്ചേരിയിൽ പുഴയോരം ഇടിഞ്ഞു, വീടുകൾ അപകടത്തിൽ
Jun 23, 2026 12:49 PM | By Krishnapriya S R
#Latest News #Edacheri #Houses in danger

എടച്ചേരി: (nadapuram.truevisionnews.com) ശക്തമായ മഴയെത്തുടർന്ന് പെരിങ്ങത്തൂർ പുഴയോരത്തെ കായപ്പനിച്ചിയിലെ വീടുകൾ കനത്ത അപകട ഭീഷണിയിൽ.

നാദാപുരം-തലശ്ശേരി ദേശീയപാതയിൽ കായപ്പനിച്ചി പള്ളിക്ക് സമീപമുള്ള കളരിയുള്ളതിൽ മജീദിന്റെ വീട്ടിനോട് ചേർന്നുള്ള പുഴയോര മതിലും വൻതോതിൽ മണ്ണും പുഴയിലേക്ക് ഇടിഞ്ഞുവീണു.

ഇതോടെ വീട് ഏതുനിമിഷവും പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. നേരത്തെയും ഈ ഭാഗത്ത് ഇത്തരത്തിൽ മണ്ണ് ഇടിഞ്ഞിരുന്നു. അന്ന് തന്നെ ജില്ലാ കളക്ടർക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് വീട്ടുടമയായ മജീദ് ആരോപിച്ചു.

അപകടാവസ്ഥ മനസ്സിലാക്കി സ്ഥലം സന്ദർശിച്ച നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത്, വിഷയം അടിയന്തരമായി ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.

Content Highlight: Riverbank collapses in Edacherry, houses in danger

#Latest News #Edacheri #Houses in danger

Next TV

Related Stories
ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം

Jun 23, 2026 11:34 AM

ഇ-ടോയ്‌ലറ്റും വെയ്റ്റിങ് ഷെഡുമില്ല: നാദാപുരം ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ പ്രതിഷേധം

നാദാപുരം ബസ് സ്റ്റാൻഡ്, ഡിവൈഎഫ്ഐ പ്രതിഷേധം ,ഇ-ടോയ്‌ലറ്റ്, വെയ്റ്റിങ് ഷെഡ്...

Read More >>
മികവിന് അംഗീകാരം; പൂവച്ചൽ ഖാദർ സ്മാരക പുരസ്കാരം നിമേഷ് കക്കട്ടിലിന്

Jun 23, 2026 10:59 AM

മികവിന് അംഗീകാരം; പൂവച്ചൽ ഖാദർ സ്മാരക പുരസ്കാരം നിമേഷ് കക്കട്ടിലിന്

പൂവച്ചൽ ഖാദർ സ്മാരക പുരസ്കാരം, നിമേഷ് കക്കട്ടിൽ...

Read More >>
ഇനി ജലോത്സവക്കാലം; പ്രണവം സ്പോർട്സ് അക്കാദമി നീന്തൽ പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ പൂർത്തിയായി

Jun 23, 2026 10:16 AM

ഇനി ജലോത്സവക്കാലം; പ്രണവം സ്പോർട്സ് അക്കാദമി നീന്തൽ പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ പൂർത്തിയായി

പ്രണവം സ്പോർട്സ് അക്കാദമി, നീന്തൽ പരിശീലന ക്യാമ്പ് രജിസ്‌ട്രേഷൻ...

Read More >>
Top Stories

News Roundup