നാദാപുരം : ( www.truevisionnews.com) നാട്ടുകാർ ഭൂമി വിട്ടുനൽകി ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. ഏറെകാലത്തെ റോഡെന്ന സ്വപ്നം പൂവണിഞ്ഞ് നാദാപുരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ സി.പി.മുക്ക് നിവാസികൾ.
വാണിമേൽ റോഡിനെയും സി.പി മുക്ക്റോഡിനെയും ബന്ധിപ്പിക്കുന്ന പുത്തൻപുരയിൽ മുക്ക് സി.പി.മുക്ക് റോഡിന് ആവശ്യമായ സ്ഥലം നൽകി വീതി കൂട്ടി റോഡ് യാഥാർത്ഥ്യമായി കഴിഞ്ഞു. റോഡ് നിർമ്മാണപ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവ്വഹിച്ചു. മെമ്പർ വി പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.



റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ 5 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് അനുവദിച്ചതായി പ്രസിഡണ്ട് വി.വി മുഹമ്മദലി പറഞ്ഞു. റോഡ് പ്രവർത്തന കൺവീനർ രജീഷ് കെ ,സി.വി. ഇബ്രാഹിം,ഒ.വി അശോകൻ,മോഹൻദാസ്, മനോജ് കുമാർ, രവീന്ദ്രൻ , പ്രജിത്ത്, പി അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
The locals gave up the land and the GramaPanchayat allocated funds.