നാദാപുരം :(nadapuram.truevisionnews.com) 10.44 കോടി രൂപ ചെലവിൽ നാദാപുരം ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർവഹിക്കും. അക്കാദമിക് ബ്ലോക്ക്, കാന്റീൻ സമുച്ചയം, വനിതാ ഹോസ്റ്റൽ എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായത്.
നിലവിൽ, ദൂരദേശങ്ങളിൽ നിന്നും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ കെട്ടിടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. പുതിയ ഹോസ്റ്റൽ ലഭ്യമാകുന്നതോടെ വിദ്യാർഥികളുടെ ദീർഘകാലമായുള്ള ഈ ആവശ്യത്തിന് പരിഹാരമാകും.
'New building'; Minister R. Bindu to inaugurate buildings worth Rs 10.44 crore at Nadapuram Govt. Arts College tomorrow