തൂണേരി : (nadapuram.truevisionnews.com) തുണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മുടവന്തേരി ഈസ്റ്റിലെ ആവടിമുക്ക് അങ്കണവാടി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു. അഡ്വ: അലി സ്വാഗതാവും അങ്കണവാടി വർക്കർ അജിത നന്ദിയും പറഞ്ഞു.




ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, രജില കിഴക്കുംകരമൽ (ചെയർപേഴ്സൺ, ആരോഗ്യം വിദ്യാഭ്യാസം) കെ. ദ്വര (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) മോഹനൻ മാസ്റ്റർ മൻസൂർ എൻ സി ഗോപാലൻ തെക്കേ മത്തത്ത് എൻ സി ഹമീദ് അഹ്‌മദ് ഹാജി നാളൂർ ഹമീദ് ചന്ദ്രിക സനീഷ് സി വി ശ്രീനിവാസൻ കെ. കെ എന്നിവർ പ്രസംഗിച്ചു. വൻ ജനാവാലി പങ്കെടുത്ത ഘോഷയാത്രയായാണ് ഉദ്ഘാടക ഉൾപ്പെടെയുള്ള ജന പ്രതിനിധികളെ ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്.
Avadimukku Anganwadi in Mudavantheri East inaugurated













































