നാദാപുരം :(nadapuram.truevisionnews.com) തിരുവനന്തപുരത്ത് വെച്ചു നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച തൂണേരി ബി ആർ സി യുടെ 17 കുട്ടികളെ ബി ആർ സി അനുമോദിച്ചു.
കോഴിക്കോടിനു ഓവറോൾ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കുട്ടികൾ നാടിന്റെ അഭിമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ പി വനജ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുഖ്യഥിതിയായി നാദാപുരം സബ് ഇൻസ്‌പെക്ടർ ശ്രീ ശരത് കെ പങ്കെടുത്തു



വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ, ബിപിസി ടി സജീവൻ , സി പി ഒ ബിജു ട്രൈനെർ അനിൽ കുമാർ സ്പെഷ്യൽ എഡ്യൂക്കേറ്റർസ് അശ്വിൻ കുമാർ, സംഗീത തുടങ്ങിയവർ സംസാരിച്ചു .
Thuneri BRC felicitates winners of the State Inclusive Sports Festival











































