നാദാപുരം: (nadapuram.truevisionnews.com) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, നാദാപുരം ഉപജില്ല ഓഫീസിന്റെ നേതൃത്വത്തിൽ സംരംഭകത്വം പരിശീലന പരിപാടി സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി വി മുഹമ്മദലി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അഖില മര്യാട്ട് അധ്യക്ഷത വഹിച്ച വേദിയിൽ പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായ വി പി കുഞ്ഞികൃഷ്ണൻ മുഖ്യ അതിഥി ആയിരുന്നു. പ്രസ്തുത ചടങ്ങിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നാദാപുരം ബ്രാഞ്ച് മാനേജർ ആർ. ഗിരിജ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, സി ഡി എസ് ചെയർപേഴ്സൺ , എന്നിവർ ആശംസകൾ പറഞ്ഞു. തൂണേരി വ്യവസായ വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ഷാജി സംരംഭങ്ങളെ പറ്റി ക്ലാസ് എടുത്തു. ചടങ്ങിൽ ജൂനിയർ അസിസ്റ്റൻറ് രസ്‌ന നന്ദിയും പറഞ്ഞു.



KSBCDC's entrepreneurship training begins in Nadapuram










































