കോടഞ്ചേരി: (nadapuram.truevisionnews.com) വിശുദ്ധ ഖുർആൻ മനപാഠമാക്കി ഹാഫിള് പദവി നേടിയ പടിക്കലക്കണ്ടി മുഹമ്മദ് സയാനെ കോടഞ്ചേരി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.
ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ, തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ.എം. അബൂബക്കർ ഹാജി ഹാഫിളിന് ഉപഹാരം നൽകി. മുഹമ്മദ് സയാൻ മതപരവും സാമൂഹികവുമായ രംഗങ്ങളിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.



ശാഖാ പ്രസിഡൻ്റ് പി. ഉമ്മർ, സെക്രട്ടറി പി.കെ.സി. ഹമീദ്, വൈസ് പ്രസിഡൻ്റ് പാലേരി അബൂബക്കർ ഹാജി, ജോയിൻ്റ് സെക്രട്ടറി കെ.വി. അഹമ്മദ് ഹാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കെ ടി കെ അമ്മദ്, കരുവന്റെ വിട മൂസ്സ, റഫീഖ് തയ്യിൽ, മുണ്ടക്കുറ്റി അമ്മദ് ഹാജി, ജാതിയിൽ അന്ത്രു, പി കെ മൂസ്സ, സുലൈമാൻ ടി കെ, കുഞ്ഞബ്ദുള്ള മുളിയിൽ, പി കെ കുഞ്ഞാലി എന്നിവർ സംബന്ധിച്ചു.
Kodencherry Branch League congratulates Muhammed Sayan for achieving Half-Ball status


 
                    
                    











 
                    





















 
                                








