പുറമേരി: ( nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണ മേഖലയിലെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമാകുന്ന 'ഗ്രാമ വണ്ടി' പദ്ധതിക്ക് തുടക്കമായി.
ഗതാഗത സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്ന ഈ സംരംഭം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതി ലക്ഷ്‌മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിനോദൻ സ്വാഗതം പറഞ്ഞു,കെ എസ് ആർ ടി സി അസിസ്റ്റൻ്റ് ട്രാൻസ്പോർട് ഓഫീസർ പി ഇ രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡൻ്റ് സീന ടി പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. എം വിജിഷ ഉൾപ്പെടെ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു . 12 ലക്ഷം രൂപ ചിലവ് ഒരു വർഷം ഗ്രാമ, പഞ്ചായത്തിന് ഗ്രാമ വണ്ടിയുടെ ഡീസൽ ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്.



1 ലക്ഷം രൂപ അഡ്വാൻസ് തുക കെ എസ് ആർ ടി സി യിൽ അടച്ചാണ് ഗ്രാമവണ്ടി യഥാർഥ്യമാക്കിയത്. ഏറെ കാലത്തെ യാത്ര പ്രശ്നം പരിഹരിക്കാൻ ഗ്രാമവണ്ടി യിലൂടെ സാധിക്കും.
മുതുവടത്തൂർ, വിലാതപുരം, എടവളം പെരുമുണ്ടച്ചേരി, അരൂർ എന്നിവിടങ്ങളിലൂടെയാണ് കൂടുതൽ സർവീസ് നടത്തുന്നത്. ബസിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
purameri, Gramavandi, K.P. Kunjhammad Kutty, Flag Off











































