Feb 9, 2026 05:59 PM

നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് എഡ്യൂസിറ്റി പ്രവർത്തനം തുടങ്ങുന്നതോടെ ചെക്യാട് ഉൾപ്പെടുന്ന പ്രദേശം വിദ്യാഭ്യാസത്തിന്റെ പ്രധാന ഹബ്ബായി മാറുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

കടത്തനാട് എഡ്യൂസിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നാദാപുരം - പാറക്കടവിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിന് സമൂഹം വലിയ പ്രാധാന്യം കൽപ്പിക്കണം. ഇത് നമ്മുടെ ബാധ്യതയാണ്. സ്വദേശത്തും വിദേശത്തുമുള്ള നല്ലവരായ വ്യക്തികൾ ഇക്കാര്യത്തിൽ മുന്നോട്ട് വരുന്നതതിൽ സന്തോഷമുണ്ട്. കടത്തനാട് എഡ്യൂസിറ്റിയുടെ മാനേജ്‍മെന്റ് രൂപകല്പന മാതൃകാപരമാണെന്ന് സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.

സംഘടക സമിതി ചെയർമാനും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌മായ പുന്നക്കൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചെക്യാട് - കുറുവന്തേരിയിലെ വിശാലമായ 12 ഏക്കർ ഭൂമിയിലാണ് ഇപ്പോൾ ആദ്യഘട്ട നിർമ്മാണം ആരംഭിക്കുക.

ഹയർസെക്കന്ററി സ്കൂൾ, മീഡിയ അക്കാദമി, ലോഅക്കാദമി, ഹോസ്റ്റൽ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യം യാഥാർഥ്യമാവുക. ഈ വർഷം ഡിസംബറിൽ ആദ്യഘട്ടം നാടിനുസമർപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ടമായി സിവിൽ സർവീസ് അക്കാദമി, സ്പോർട്സ് അക്കാദമി, ഏവിയെഷൻ അക്കാദമി എന്നിവയും യാഥാർഥ്യമാകും. നാട്ടിലും വിദേശത്തുമുള്ള സംരംഭകരുടെ പിന്തുണയോടെ 50കോടി രൂപയുടെ വൻവിദ്യാഭ്യാസ പദ്ധതിയാണിത്. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർണമായും നടപ്പിലാകും.

ഉദ്ഘാടനചടങ്ങിൽ, കടത്തനാട് എഡ്യൂസിറ്റിയുടെ ബ്രോഷർ കെ പി ഗ്രൂപ്പ്‌ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ കെ പി മുഹമ്മദ്‌ പ്രകാശനം ചെയയ്തു. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രതീഷ് ആദ്യകോപ്പി ഏറ്റുവാങ്ങി. എം പി ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ എം പി അബ്ദുല്ല മുഖ്യഅതിഥിയായി.

സി കെ സുബൈർ, സൂപ്പി നരിക്കാട്ടേരി, മോഹനൻ പാറക്കടവ്, ടി പി ജിഷാൻ, മൂസ ശിഫ, യൂസുഫ് ഹാജി പൊയിലൂർ, നൗഷാദ് തേർക്കണ്ടി, മാഹിൻ അലി കോഴിക്കോട്, എം കെ അഷ്‌റഫ്‌ എന്നിവർ പ്രസംഗിച്ചു. പാണക്കാട് സാദിഖലി തങ്ങൾക്കുള്ള ഉപഹാരം എഡ്യൂസിറ്റി ഓപ്പറേറ്റിംഗ് ഓഫീസർ ഫായിസ് കാരിയാട്ടുപൊയിൽ സമർപ്പിച്ചു. പയലറ്റ് ട്രെയിനിങ് പൂർത്തിയാക്കുന്ന ഫെദിയ മുനീറി(നരിക്കുനി )നെ സാദിഖലി തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

Chekyad will be the hub of educational progress Sadikhali Thangal Kadathanad Educity office inaugurated

Next TV

Top Stories










News Roundup