വാണിമേൽ:(nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഭൂമിവാതുക്കൽ നൂറുൽഹുദാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈർ ഉദ്ഘാടനം ചെയ്തു. എം കെ മജീദ് അധ്യക്ഷനായി. അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് പ്രഖ്യാപനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം
സി വി എം നജ്മ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കെ കെ നവാസ്, എൻ കെ മൂസ, എം പി സൂപ്പി, സൈനബ കരണ്ടോട്, എം കെ അഷ്‌റഫ്, കളത്തിൽ കുഞ്ഞാലി, എൻ കെ മൂത്തലിബ്, യു കെ അഷ്‌റഫ്, വി കെ സാബിറ, അഷ്‌കർ കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വാർഡ് 3: ടി സി ഹസീന, വാർഡ് 13 കെ വി ആരിഫ് മാസ്റ്റർ, വാർഡ് 14 കെ പി റൈഹാനത്ത്, വാർഡ് 15 എൻ പി സലീന, വാർഡ് 16 പി പി സൗദ, വാർഡ് 18 സുബൈർ തയ്യുള്ളതിൽ എന്നിവരാണ്. വാർഡ് 4, 5, 17 സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
കോൺഗ്രസ്സ് സ്ഥാനാർഥികൾ വാർഡ് 1 കെ ബാലകൃഷ്ണൻ ,വാർഡ് 8 സിജിൽ തോമസ് ,വാർഡ് 9ഷെബി സെബാസ്റ്റ്യൻ എന്നിവരാണ്. വാർഡ് 2, 6,7, 10, 11, 12 എന്നീ വാർഡുകളിൽ പ്രഖ്യാപനം പിന്നീട് ആയിരിക്കും.
UDF, candidate list, Vanimel, local elections












































