വളയം:(nadapuram.truevisionnews.com) തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വളയത്തെ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാളെ പത്രിക നൽകും. വളയം രക്തസാക്ഷികളയായ ആലക്കൽ കുഞ്ഞികണ്ണൻ്റെയും എം.കെ സുകുമാരൻ്റെയും സ്മാരക സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി പത്രിക സമർപ്പിക്കും.
വളയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സി.കെ മിത്രക്ക് കെട്ടിവെക്കാനുള്ള കാശ് വളയത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കണ്ടോത്ത്. ഗംഗാധരൻ മാസ്റ്ററുടെ സഹധർമ്മിണി കെ ലക്ഷ്മികുട്ടി നൽകി. ആദ്യകാല നേതാവ് കരുവാൻ കണ്ടി കുമാരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻലോകൽ സെക്രട്ടറി അന്തരിച്ച കെ.വി കണ്ണൻ മാസ്റ്ററുടെ വീട്ടുകാരെ സ്ഥാനാർത്ഥി സന്ദർശിച്ചു. 14 സീറ്റൽ സിപിഐഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും.
1. വണ്ണാർകണ്ടി സി കെ മിത്ര സിപിഐഎം, 2. വരയാൽ വി കെ ചന്ദ്രി സിപിഐഎം, 3. കല്ലുനിര കെ വിനോദൻ സിപിഐഎം, 4 പുഞ്ച പി എസ് പ്രീത സിപിഐഎം, 5 ചുഴലി പി പി റീന സിപിഐഎം, 6. നീലാണ്ട് സി സി റുംഷി സിപിഐഎം, 7 ചാലിയോട് പൊയിൽ എം നികേഷ് സിപിഐഎം, 8. നിരവ് എം ദിവാകരൻ സിപിഐഎം, 9. മഞ്ചാന്തറ പി പി അനിത സിപിഐഎം,10.കുറ്റിക്കാട് കെ രുഗിഷ
സിപിഐഎം,11. തീക്കുനി രതീഷ് തറോൽ സിപിഐഎം,12. ഓണപറമ്പ് ടി കെ പ്രദോഷ് സിപിഐഎം, 13. ചെറുമോത്ത് കെ കെ രാജൻ സിപിഐഎം,14. മണിയാല ടി അജിത സിപിഐഎം,15. ചെക്കോറ്റ കെ ബീന സിപിഐ എന്നിവരാണ് സ്ഥാനാർത്ഥികൾ.
LDF candidates, Valayam, local elections, nomination papers




















.jpeg)





















