നാദാപുരം: ( https://nadapuram.truevisionnews.com/) ഹോട്ടൽ മുറിയിൽ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ . കോഴിക്കോട് നാദാപുരം സ്വദേശികളായ മുഹമ്മദ് ഇർഫായി , അഫ്സൽ എന്നിവരാണ് പിടിയിലായത് .
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത് . കൊണ്ടോട്ടി സ്വദേശിയായ സാദിഖിന്റെ മുറിയിലേക്ക് തള്ളികടന്നാണ് നാലംഗ സംഘം മോഷണം നടത്തിയത് .
കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൈയ്യിലുണ്ടായിരുന്ന 4000 രൂപയും ഗൂഗിൾ പേ വഴി 13,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
സാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കി .
Nadapuram natives arrested for breaking into hotel room in Kozhikode



























.jpeg)
.jpeg)






