ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) എടച്ചേരി പഞ്ചായത്ത് നാലാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇറങ്ങുന്ന വത്സരാജ് മണലാട്ടിന് ആവശ്യമായ തെരഞ്ഞെടുപ്പ് കെട്ടിവെപ്പ് തുക ഇരിങ്ങണ്ണൂർ ശ്രീ മഹാശിവ ക്ഷേത്ര സൗഹൃദ കൂട്ടായ്മ കൈമാറി.
ക്ഷേത്ര നവീകരണ സെക്രട്ടറിയായ വത്സരാജിന് ക്ഷേത്ര ജീവനക്കാർ, മാതൃസമിതി പ്രതിനിധികൾ, നവീകരണ കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സൗഹൃദത്തിന്റെ അടയാളമായി തുക സമർപ്പിച്ചു. നവീകരണ കമ്മറ്റി പ്രസിഡൻറ് വി. കെ. മോഹനനും മേൽശാന്തി ബാബു നമ്പൂതിരിയും ചേർന്ന് തുക വത്സരാജ് മണലാട്ടിന് ഏല്പിച്ചു.
പതിറ്റാണ്ടുകളായി രക്തദാതാവായും തണൽ എടച്ചേരി എക്‌സിക്യൂട്ടീവ് അംഗമായും നാദാപുരം ജേർണലിസ്റ്റ് യൂണിയൻ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്ന വത്സരാജിനെ ആണ് ഇടതുമുന്നണി നാലാം വാർഡിലെ സ്ഥാനാർത്ഥിയായി നിർണയിച്ചത്.
Iringannoor Sree Mahasiva Temple Friendship Association, Left Front candidate,










































