ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കഴിഞ്ഞ ഒമ്പതര വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ക്ഷേമ വികസന പ്രവർത്തനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നാണന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ വിജയം നേടുമെന്നും ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ പറഞ്ഞു.
എൽഡിഎഫ് നാലാം വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി കെ ബാലൻ അധ്യക്ഷത വഹിച്ചു .ടി കെ അരവിന്ദാക്ഷൻ, ഗംഗാധരൻ പാച്ചാക്കര , വി പി സുരേന്ദ്രൻ , ബാലൻ കക്കുറയിൽ, വാർഡ് സ്ഥാനാർഥി വത്സരാജ് മണലാട്ട്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ടി.പി പുരുഷു എന്നിവർ പ്രസംഗിച്ചു.
Three-tier Panchayat elections, Left Front, RJD State General Secretary






























.jpeg)





