നാദാപുരം: (nadapuram.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നാദാപുരത്ത് നടന്ന യുഡിഎഫ് പൊതുപരിപാടിയിൽ എംപി ഷാഫി പറമ്പിലാണ് സ്ഥാനാർത്ഥികളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. ചടങ്ങിൽ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട് ഉൾപ്പെടെയുള്ള പരിചയസമ്പന്നരേയും ഒപ്പം തന്നെ പുതുമുഖങ്ങളേയും ഒരുപോലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ പഞ്ചായത്ത് യു ഡി എഫ് തിരിച്ചു പിടിക്കാൻ പാർട്ടിയും അണികളും സ്ഥാനാർത്ഥികളും സുസജ്ജമായിട്ടുണ്ട്. സ്ഥാനാർത്ഥികൾ ഇങ്ങനെ:
1.ഇരിങ്ങണ്ണൂർ – എം. സി. മോഹനൻ


2.പാറക്കടവ് – സൂപ്പ് നരിക്കാട്ടേരി
3.ചെക്ക്യാട് – സഫിയ വയലോളി
4.വളയം – അനസ് നങ്ങാണ്ടി
5.കല്ലുനിര – രവീഷ് വളയം
6.നിടുമ്പറമ്പ് – യു. പി. ജയേഷ് കുമാർ
7.വാണിമേൽ – ബെനില സത്യൻ
8.കല്ലാച്ചി – പി. പി. നഹല
9.കുമ്മംകോട് – അഖില മര്യാട്ട്
10.അരൂർ – എ. പി. മുനീർ മാസ്റ്റർ
11.നാദാപുരം – സുമയ്യ പാട്ടത്തിൽ
12.തൂണേരി – പി.പി. ഷാഹിന
13.കോടഞ്ചേരി – രജില കിഴക്കുംകരമ്മൽ
14.പുറമേരി – ശ്രീജ വർമ്മ
15.എടച്ചേരി – ഷൈജി പി. പൊയിൽ
Thuneri Block Panchayat, UDF candidate list












































