വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡായ മാമ്പിലാക്കൂലിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പഞ്ചായത്ത് ചെയർമാനും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കൊറ്റാലയെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വാർഡിലെ ലീഗ് പ്രവർത്തകർ ഏകകണ്ഠേന പേരുവിട്ടതിനെ തുടർന്നാണ് പഞ്ചായത്ത് പാർലമെന്ററി ബോർഡ് അഷ്റഫിനെ തീരുമാനിച്ചത്. എന്നാൽ നാല് തവണ ജനപ്രതിനിധിയായിട്ടുള്ളതിനാൽ ഇത്തവണ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക അനുമതി നിർബന്ധമായിരുന്നു.
ഈ അനുമതി ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് പാർട്ടിയുടെ അന്തിമാനുമതി ലഭിച്ചത്. അതോടൊപ്പം തന്നെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമായി. അഷ്റഫ് ഇന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഭരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Vanimel Grama Panchayat, UDF candidate











































