കോഴിക്കോട് : (https://truevisionnews.com/) നാദാപുരത്ത് ഒരേ വാർഡിൽ എൽ ഡി എഫിന് രണ്ട് സ്ഥാനാർത്ഥികൾ . നാദാപുരം പഞ്ചായത്തിലെ ഇയ്യംങ്കോട് ഒന്നാം വാർഡിൽ നിന്നാണ് സി പി ഐ എമ്മും സി പി ഐയും നാമ നിർദ്ദേശ പത്രിക നൽകിയത് . ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും പിന്തിയാൻ തയ്യാറായില്ല .
മുന്നണി ധാരണ പ്രകാരം സി പി ഐക്ക് നൽകിയതാണ് ഒന്നാം വാർഡ് . പാർട്ടി ചിഹ്നത്തിൽ ദിനേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം അടക്കം നടത്തിയിരുന്നു .എന്നാൽ ഇവിടെ സി പി ഐക്ക് വോട്ടില്ലെന്നും പരമാവധി വോട്ടുകൾ ഉള്ളത് സി പി ഐ എമ്മിനാണെന്നും , അതിനാൽ തന്നെ ഇയ്യംങ്കോട് സി പി ഐ എമ്മാണ് മത്സരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി വാർഡ് കമ്മറ്റി രംഗത്ത് വന്നു.
നേതൃത്വമായി ചർച്ച നടത്തിയെങ്കിലും സി പി ഐക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാൻ ആവില്ലെന്നും സി പി ഐ തന്നെ മത്സരിക്കണമെന്നും നേതൃത്വം വ്യക്തമാക്കി . എന്നാൽ നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് സി പി ഐ എമ്മും നിലപാട് ഉറപ്പിച്ചു .
LDF, Nadapuram, local candidate election










































