വാണിമേൽ :(https://nadapuram.truevisionnews.com/) കേരളത്തിൻ്റെ സമസ്ത മേഖലകളിലും തകർച്ചക്ക് ഇടവരുത്തിയ ഇടതു സർക്കാരിൻ്റെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾക്ക് ലഭിച്ച ആദ്യ അവസരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പാറക്കൽ അബ്ദുല്ല.
വിലക്കയറ്റവും നികുതി വർദ്ധനവും കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചതിന് പുറമേ ശബരിമല അയ്യപ്പൻറെ സ്വർണ്ണം വരെ കൊള്ളയടിക്കുവാൻ പിണറായി സർക്കാറിന് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ സർക്കാറിനെ തൂത്തെറിയുവാൻ സ്ഥാന വ്യാപകമായി ജനശക്തിയെ അണിനിരത്തി യുഡിഎഫ് നടത്തുന്ന ജനകീയ പോരാട്ടങ്ങൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിവാതുക്കലിൽ ഐക്യ ജനാധിപത്യ മുന്നണി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ എം കെ മജീദ് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എംപി, എൻ. കെ മൂസ മാസ്റ്റർ, എം കെ അഷ്റഫ്, കെ കുഞ്ഞാലി മാസ്റ്റർ, അസ്‌ലം കളത്തിൽ, ടി കെ മൊയ്തൂട്ടി, സി വി മൊയ്തീൻ ഹാജി, യു കെ അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ആക്ടിംഗ് ജനറൽ സിക്രട്ടറി കെ വി കുഞ്ഞമ്മദ് സ്വാഗതവും നടുക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു.
UDF Janashakthi Rally



































.jpeg)






