നാദാപുരം: [nadapuram.truevisionnews.com] ഷിബിൻ വധത്തെ തുടർന്നുണ്ടായ സംഘർഷത്തിൻ്റെ ഭാഗമായി ലീഗ് അനുഭാവി നൽകിയ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട സിപിഐഎം പ്രവർത്തകരെ മാറാട് സ്പെഷ്യൽ കോടതി വെറുതെ വിട്ടു.
ലീഗ് അനുഭാവി വെള്ളൂർ പനോളി നാസർ നൽകിയ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട 12 സിപിഐഎം പ്രവർത്തകരെയാണ് കോടതി വെറുതെവിട്ടത്. കെ.ദിലീപ്, അധ്യാപകൻ രവീന്ദ്രൻ, എ.കെ സുരേഷ്, കെ.കെ നികേഷ്, കെ.ടി.കെ അശോകൻ, പി.അനീഷ്, കെ.മനോജൻ, വി.ബിനീഷ്, കെ.ബജീഷ്, കെ.നജി, എൻ.സുധീഷ്, കെ.സുധീഷ് എന്നിവരാണ് പ്രതിചേർക്കപ്പെട്ടത്.
പ്രതികൾക്കുവേണ്ടി അഡ്വ. പി രാഹുൽരാജ് ഹാജരായി.
Vellore case, Marad special court











































