നാദാപുരത്ത് കള്ളവോട്ട് ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ

നാദാപുരത്ത് കള്ളവോട്ട് ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
Dec 11, 2025 11:24 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  വിദേശത്ത് താമസിക്കുന്ന സഹോദരന്റെ പേരിൽ വോട്ടുചെയ്യാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിലായി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ പാറമേൽ എൽ.പി. സ്കൂളിലാണ് സംഭവം.

പോളിംഗ് ഓഫീസർ പേര് വിളിച്ചപ്പോൾ തന്നെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ ആ പേര് യുവാവിന്റേതല്ലെന്നും അത് അദ്ദേഹത്തിന്റെ ഗൾഫിലുള്ള സഹോദരനാണെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ബൂത്തിൽ ഉണ്ടായ കലഹത്തെ തുടർന്ന് പ്രിസൈഡിങ് ഓഫീസർ വോട്ടുചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ഇയാളെ തടഞ്ഞുവെക്കുകയും ചെയ്തു.

Attempted fake voting in Nadapuram

Next TV

Related Stories
Top Stories










News Roundup