Mar 3, 2026 11:14 AM

നാദാപുരം: (nadapuram.truevisionnews.com) പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം വാണിമേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും നിഷ്കളങ്കരായ മനുഷ്യരെ കൊന്നൊടുക്കുന്ന സൈനിക നടപടികൾ ഉടൻ നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വാണിമേൽ പരപ്പുപാറയിൽ നിന്നും ആവേശകരമായി ആരംഭിച്ച റാലി ഭൂമിവാതുക്കൽ ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

സിപിഐഎം ലോക്കൽ സെക്രട്ടറി കെ.എൻ. നാണു, എം.കെ. ബാലൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

CPI(M) led antiwar rally in Vani Mel

Next TV

Top Stories










News Roundup