എടച്ചേരി :(https://nadapuram.truevisionnews.com/) വോട്ടര്‍മാര്‍ക്ക് പോളിങ്ബൂത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും വേണ്ടത്ര സൗകര്യമൊരുക്കാത്തതില്‍ വ്യാപക പരാതി ഉയരുന്നു. എടച്ചേരി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് ബുത്ത് ഒന്നിലും രണ്ടിലുമാണ് ചരിവ് കോണികളില്ലാത്തതിനാല്‍ പരാതി ഉയര്‍ന്നത്.
ബൂത്ത് ഏജന്റുമാര്‍ക്കുള്ള ഫോറങ്ങള്‍ ഒപ്പിട്ട് വാങ്ങാനെത്തിയ ഇരുമുന്നണി പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല.
പതിനഞ്ചാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലേക്കുള്ള പ്രവേശനമാണ് കൂടുതല്‍ പ്രയാസകരമെന്നും പരാതിയുണ്ട്. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നാം ബൂത്തില്‍ പ്രവേ ശനം എളുപ്പമാണെങ്കിലും ഇറക്കം ബുദ്ധിമുട്ടുണ്ടാക്കുന്നു.
പുറത്തേക്കുള്ള ഉയര്‍ന്ന പറമ്പിലേക്ക് നീണ്ട ഇരുമ്പ് കോണിയിലൂടെ കയറി വേണം പുറത്തേക്ക് പോകാന്‍. നാട്ടുകാരില്‍ നിന്നും ശക്ത മായ എതിര്‍പ്പുകള്‍ ഉയര്‍ന്നെ ങ്കിലും ഇന്നലെ രാത്രി വൈകിവരെ ഇവിടെ ചരിഞ്ഞ കോണിയോ(റാംപ്) മറ്റു സംവിധാനങ്ങളോ ഒരുക്കിയിട്ടിലായിരുന്നു. എടച്ചേരി പതിനഞ്ചാം വാര്‍ഡ് രണ്ടാം ബൂത്തില്‍ കയറാനുള്ള ഉയരം കൂടിയ പടവുകള്‍ കയറി വേണം ബുത്തിലെത്താന്‍. 13, 14, 15 വാര്‍ഡുകളിലായി ഇവിടെ മൊത്തം അഞ്ച് ബൂത്തുകളാണൊരുക്കിയത്. ഇതില്‍ സ്‌കൂളിന്റെ പഴയ കെട്ടിടത്തില്‍ ഒരുക്കിയ ഒരു ബൂത്താണ് ഏറെ പ്രയാസകരമായ നിലയിലുള്ളത്.
Widespread complaints about lack of facilities to enter polling booth in Edacherry












































.jpeg)