വളയം: (https://nadapuram.truevisionnews.com/) ആഹ്ലാദം ആകാശംമുട്ടെ ഉണർന്നു. താളമേള ഘോഷത്തോടെ അവർ വിജയം ആഘോഷമാക്കി.തദ്ദേശ തെരഞ്ഞെടുപ്പിൽ വളയം പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച എൽഡിഎഫ് പ്രവർത്തകർ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. വളയം കുറ്റിക്കാട്ടിൽ നിന്ന് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയിൽ റാലിയിൽ നൂറുകണക്കിന് പേർ അണിനിരന്നു. വളയത്ത് ചേർന്ന സമാപന സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
സി എച്ച് ശങ്കരൻ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ഏരിയ സെക്രട്ടറി എ മോഹൻദാസ്, കെ പി പ്രദീഷ്, എം ടി ബാലൻ,എം ദിവാകരൻ, കെ എൻ ദാമോദരൻ എന്നിവർ സംസാരിച്ചു. കെ കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
LDF victory rally in Valayam











































.jpeg)