പുതുനേതൃത്വം; അഡ്വ കെ.എം രഘുനാഥ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും

പുതുനേതൃത്വം; അഡ്വ കെ.എം രഘുനാഥ് നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും
Dec 23, 2025 01:13 PM | By Krishnapriya S R

നാദാപുരം : [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസ് നേതാവ് അഡ്വ കെ എം രഘുനാഥനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഐകണ്ഠേന തെരഞ്ഞെടുത്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി വി റിനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി നിരീക്ഷകരായ ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, അഡ്വ എ സജീവൻ എന്നിവർ പങ്കെടുത്തു.

കല്ലാച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ കെഎസ്‌യു പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി മാഹി ഗവൺമെന്റ് കോളേജ്, തിരുവനന്തപുരം ലോ അ ക്കഡമി ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി നാദാപുരം വടകര കോടതികളിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു വരുന്നു.

യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, നീണ്ട 13 വർഷക്കാലം നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട്, ജനശ്രീയുടെ നാദാപുരം നിയോജക മണ്ഡലം ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്.

ഇപ്പോൾ കല്ലാച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കെപ്കോസ് എന്ന ധനകാര്യ സഹകരണസ്ഥാപനത്തിന്റെ പ്രസിഡണ്ടും ഉമ്മൻചാണ്ടി പാലിയേറ്റീവ് സൊസൈറ്റിയുടെ ചെയർമാനുമാണ്. നാദാപുര ബാറിലെ അഭിഭാഷകനായി ജോലി

Gram Panchayat Vice President, Congress Parliamentary Party

Next TV

Related Stories
തൂണേരിയിൽ ലീഡർ കെ.കരുണാകരനെ അനുസ്മരിച്ചു

Dec 23, 2025 12:57 PM

തൂണേരിയിൽ ലീഡർ കെ.കരുണാകരനെ അനുസ്മരിച്ചു

ലീഡർ കെ.കരുണാകരൻ,അനുസ്മരിച്ചു...

Read More >>
ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

Dec 23, 2025 11:19 AM

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഇന്ധന ടാങ്കിൽ ഉപ്പ് നിറച്ച...

Read More >>
കെ.എസ്.ടി.എ നാദാപുരം ടീമിനായി ചെക്യാട് സർവീസ് സഹകരണ ബാങ്ക് ജേഴ്സി കൈമാറി

Dec 23, 2025 10:55 AM

കെ.എസ്.ടി.എ നാദാപുരം ടീമിനായി ചെക്യാട് സർവീസ് സഹകരണ ബാങ്ക് ജേഴ്സി കൈമാറി

കെ.എസ്.ടി.എ നാദാപുരം,ചെക്യാട് സർവീസ് സഹകരണ...

Read More >>
Top Stories










News Roundup






Entertainment News