എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കലോത്സവം 'കളിത്തോണി' മാർച്ച് രണ്ടിന് നടക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരയ്ക്കും. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ പ്രശസ്ത നർത്തകി റിയ രമേശ് മുഖ്യാതിഥിയായി പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. ഒരു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Edachery Grama Panchayat Anganwadi Kalolsavam



































