റമദാൻ ധനശേഖരണം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമദാൻ ധനശേഖരണ ഒരുക്കങ്ങൾ പൂർത്തിയായി

റമദാൻ ധനശേഖരണം; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമദാൻ ധനശേഖരണ ഒരുക്കങ്ങൾ പൂർത്തിയായി
Feb 18, 2026 11:32 AM | By Krishnapriya S R

പാറക്കടവ്ശി: [nadapuram.truevisionnews.com] ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ റമദാൻ ധനശേഖരണാർത്ഥമുള്ള എടച്ചേരി പഞ്ചായത്ത് തല പ്രവർത്തനങ്ങൾ പൂർത്തിയായി. പദ്ധതിയുടെ ഭാഗമായുള്ള ബ്രോഷർ വിതരണോദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി. അബ്ദുറഹ്മാൻ തോട്ടോളി നിർവ്വഹിച്ചു.

എടച്ചേരിയിൽ നടന്ന ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തിൽ വെച്ച് ശാഖാ സെക്രട്ടറി യഹ്‌സാദ് കല്ലറക്കലിന് ബ്രോഷർ കൈമാറിക്കൊണ്ടാണ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

പണാറത്ത് ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ ടി.കെ. അഹമ്മദ് മാസ്റ്റർ, ഡോ. എം.കെ. മുനീർ, ഇ.പി. യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു. കൂടാതെ അമ്മദ് കടുക്കാങ്കിയിൽ, യു.പി. ഇസ്മായിൽ, എം. മൊയ്തു ഹാജി, ഇ.കെ. അബൂബക്കർ ഹാജി, വി.കെ.കെ. മുഹമ്മദ്, എ.സി. അഷ്കർ മാസ്റ്റർ, തയ്യുള്ളതിൽ കുഞ്ഞബ്ദുള്ള, സി.പി. സലാം, അമ്പിടാട്ടിൽ കുഞ്ഞബ്ദുള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു.

പരിപാടിക്ക് പി.കെ. മുഹമ്മദ് സ്വാഗതവും കെ. ഷറഫുദ്ദീൻ നന്ദിയും രേഖപ്പെടുത്തി. 

Shihab Thangal Dialysis Center Ramadan fundraising preparations

Next TV

Related Stories
സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

Feb 18, 2026 11:52 AM

സംസ്ഥാനതല അംഗീകാരം; മികച്ച അർബൻ ബാങ്കിനുള്ള പുരസ്കാരം നേടി നാദാപുരം ബാങ്ക്

എക്സലൻസ് അവാർഡ് നേടി നാദാപുരം സഹകരണ അർബൻ ബാങ്ക്...

Read More >>
പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ് വിതരണോദ്ഘാടനം

Feb 17, 2026 09:19 PM

പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ് വിതരണോദ്ഘാടനം

പുറമേരി ഗ്രാമപഞ്ചായത്ത് ഇക്കോ സെൻസ് സ്കോളർഷിപ്...

Read More >>
ബി സോൺ കലോൽസവ വിജയികളെ അനുമോദിച്ചു

Feb 17, 2026 08:43 PM

ബി സോൺ കലോൽസവ വിജയികളെ അനുമോദിച്ചു

ബി സോൺ കലോൽസവ വിജയികളെ...

Read More >>
എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

Feb 17, 2026 07:14 PM

എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

എടച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി...

Read More >>
Top Stories










News Roundup