വാണിമേല്‍: [nadapuram.truevisionnews.com] നാദാപുരം മണ്ഡലം കെഎന്‍എം മദ്രസ കോംപ്ലക്‌സ് കലാസാഹിത്യ സര്‍ഗമേള വാണിമേലില്‍ സമാപിച്ചു. നാദാപുരം സലഫി മദ്രസയ്ക്കാണു കിരീടം.
വാണിമേല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസ, കല്ലാച്ചി അല് മനാര്‍ ഹയര്‍ സെക്കന്‍ഡറി മദ്രസ എന്നിവ 2, 3 സ്ഥാനങ്ങള്‍ നേടി. കെഎന്‍എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.കെ.പോക്കര്‍ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍പഴ്‌സന്‍ നെല്ലിയുള്ളതില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സൈഫുല്ല കട്ടിപ്പാറ, കെ.സി. ആര്‍.ഹമീദ് ഹാജി, ടി.പി.നസീര്‍, ഫാത്തിമ കണ്ടിയില്‍, ടി.ബഷീര്‍ കെ.പി.അബ്ദുല്ല, സി.വി.മൊയ്തീന്‍ ഹാജി, ഇക്‌റാം കായക്കൊടി, കെ.സഹദ് എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം കെ.പി.അജ്മല്‍ മദനി ഉദ്ഘാടനം ചെയ്തു. കുറ്റിയില്‍ കുഞ്ഞബ്ദുല്ല ഹാജി, കെ.കെ.ഷൗഖ ത്ത്, കെ.സി.ആര്‍ ഷൗഖത്ത്, വി. കെ.അബൂബക്കര്‍ ഹാജി, മത്തത്ത് അബ്ദുല്‍ അസീസ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

പി. കെ.അഷ്‌കര്‍, ടി.മുഹമ്മദ് ഷബീര്‍, ടി.ജുനൈദ് സ്വലാഹി, അസ്ലം കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
KNM Madrasa Arts and Literature Festival




![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)







![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





























